Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congress Candidate

പ്രേം​കു​മാ​ർ ക​ഴ​ക്കൂ​ട്ട​ത്ത് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കും

തി​രു​വ​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്ത് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി ന​ട​ൻ പ്രേം​കു​മാ​ർ മ​ത്സ​രി​ക്കും. ഇ​ന്ന​ലെ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ്രേം​കു​മാ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി ഇ​ത് സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​യ​താ​യാ​ണ് വി​വി​രം. പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളും പ്രേം​കു​മാ​റു​മാ​യി സം​സാ​രി​ച്ച് എ​ല്ലാ പി​ന്തു​ണ​യും ഉ​റ​പ്പു ന​ൽ​കി.

അ​തി​നി​ടെ പാ​ർ​ട്ടി​യു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന പ്രേം​കു​മാ​റി​നെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള സി​പി​എം നീ​ക്ക​ങ്ങ​ൾ ഫ​ലം ക​ണ്ടി​ല്ല. പ്രേം​കു​മാ​റി​നെ നേ​രി​ൽ ക​ണ്ട് ച​ർ​ച്ച ന​ട​ത്തു​ന്ന​തി​നാ​യി മു​തി​ർ​ന്ന നേ​താ​വ് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും കൂ​ടി​ക്കാ​ഴ്ച സാ​ധ്യ​മാ​കാ​തെ മ​ട​ങ്ങി. ക​ട​കം​പ​ള്ളി വീ​ട്ടി​ലെ​ത്തി​യ സ​മ​യ​ത്ത് പ്രേം​കു​മാ​ർ അ​വി​ടെ ഇ​ല്ലാ​തി​രു​ന്ന​താ​ണ് ച​ർ​ച്ച​ക​ൾ വ​ഴി​മു​ട്ടാ​ൻ കാ​ര​ണം.

Movies

കേ​റി വാ ​സു​ഭാ​ഷേ....‘മ​ഞ്ഞു​മ്മ​ലി’​ലെ സു​ഭാ​ഷ് ഇ​നി കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി

സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം മ​ഞ്ഞു​മ്മ​ൽ ബോ​യ്സി​ലെ യ​ഥാ​ർ​ഥ നാ​യ​ക​നാ​യ സു​ഭാ​ഷ് ച​ന്ദ്ര​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നൊ​രു​ങ്ങു​ന്നു. ഏ​ലൂ​ർ ന​ഗ​ര​സ​ഭ​യി​ലെ 27-ാം വാ​ർ​ഡി​ലാ​ണ് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി സു​ഭാ​ഷ് മ​ത്സ​രി​ക്കു​ന്ന​ത്. ഗു​ണാ കേ​വി​ലെ ആ​ഗാ​ധ​മാ​യ ഗ​ർ​ത്ത​ത്തി​ലേ​യ്ക്ക് വീ​ണു​പോ​യ സു​ഭാ​ഷി​ന്‍റെ തി​രി​ച്ചു​വ​ര​വാ​ണ് മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് എ​ന്ന ചി​ത്രം പ​റ​യു​ന്ന​ത്.

2006-ൽ ​സു​ഹൃ​ത്തു​ക്ക​ളു​മൊ​ന്നി​ച്ച് കൊ​ടൈ​ക്ക​നാ​ലി​ലെ ഗു​ണ ഗു​ഹ​യി​ൽ വീ​ഴു​ക​യും സു​ഹൃ​ത്തു​ക്ക​ളു​ടെ ആ​ത്മാ​ർ​ഥ​മാ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ക​യും ചെ​യ്ത സു​ഭാ​ഷി​ന്‍റെ ജീ​വി​ത​മാ​ണ് 'മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്' എ​ന്ന സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം.

കോ​ൺ​ഗ്ര​സ് പ​ശ്ചാ​ത്ത​ല​മു​ള്ള കു​ടും​ബ​ത്തി​ൽ നി​ന്നാ​ണ് സു​ഭാ​ഷി​ന്‍റെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം. അ​ച്ഛ​നും അ​മ്മ​യും ഐ​എ​ൻ​ടി​യു​സി യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ക​രാ​ണ്. നാ​ട്ടി​ലെ ചി​ല സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളോ​ടു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത് എ​ന്ന് സു​ഭാ​ഷ് പ​റ​യു​ന്നു.

Latest News

Up